നെയ്യാറ്റിൻകര:അയിരൂർ ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി സൂരജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.യോഗം ഡയറക്ടർ ബോ‌ർഡ് അംഗം സി.കെ സുരേഷ് കുമാർ, ഹജിലാൽ എന്നിവർ പങ്കെടുത്തു.പുതിയ ഭരണസമിതി ഭാരവാഹികളായി അശോക കുമാർ എൽ.ജി (പ്രസിഡന്റ്), വിപിൻ വിജയൻ (വൈസ് പ്രസിഡന്റ്),ഹജിലാൽ എൻ.ഡി (സെക്രട്ടറി),ജി.ഗിരീഷ് സിംഗ് (യൂണിയൻ പ്രതിനിധി), സുദർശനൻ.എസ്,സി.ജി.പ്രമോദ്,നിതീഷ്.എം (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ),സജി കൊല്ലവിളാകം,ജിഷ്ണു.എസ്,ഷിബിൻ.സി,ആദർശ്.എസ്.എസ്, സുനിൽദത്ത്,ദിലീപ്.എ (കമ്മിറ്റി അംഗങ്ങൾ),ശ്രീജ എസ് (വനിതാകമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.