നെടുമങ്ങാട്:രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷികത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയുടെയും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ദേശീയ സദ്ഭാവനാ ദിനാചരണവും സിമ്പോസിയവും സംഘടിപ്പിച്ചു.ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലംകാവ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി രഞ്ജിത്ത്,പുലിപ്പാറ യൂസഫ്,മഞ്ച പ്രമോദ്,പറയാൻകാവ് സലീം,ഉണ്ണികൃഷ്ണൻ അമ്പാടി,കണ്ണൻ മാവേലികോണം,എ.റജീബ്,മുക്കികടയിൽ സയ്യിദത്ത് ബീവി,ഷൈനി മാഹിൻ എന്നിവർ സംസാരിച്ചു.