തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സിന്റെ വേളി യൂണിറ്റ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്റേണൽ മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും കമ്പനി സർക്കാർ ഏറ്റെടുക്കണമെന്നും ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ പറഞ്ഞു. പതിനായിരത്തിലധികം തൊഴിലാളികളുടെ ജീവിത പ്രശ്‌നത്തിന് പ്രായോഗിക നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി ജില്ലാ പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്,ജില്ല സെക്രട്ടറി സി.ജയൻ ബാബു, ബി.എം.എസ് ജില്ല സെക്രട്ടറി ജയകുമാർ, ഡി.മോഹനൻ,ക്‌ളൈനസ് റോസാരിയോ, ജ്യോതിഷ്‌കുമാർ, ഗോവിന്ദ്, തമ്പി,വി.ജയപ്രകാശ്, സജിത്കുമാർ, രാധാകൃഷ്ണൻ,ഗോപകുമാർ,സുദർശനൻ,ജലജൻ, ബൈജു, പ്രദീപ്,അനീഷ്,അൻസാർ,സജുകുമാർ,മധു എന്നിവർ സംസാരിച്ചു.