bha

മനാമ : ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പതാക ഉയർത്തി ആരംഭിച്ച ആഘോഷങ്ങൾ 18ന് പൊതുസമ്മേളനത്തോടെ സമാപിച്ചു.


രാജ്യം അസൂയാവഹമായ വികസന പ്രവർത്തനങ്ങൾക്കും പുരോഗതിക്കും സാക്ഷ്യം വഹിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലം പറഞ്ഞു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള,​ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ,​ ദേവ്ജി ഗ്രൂപ്പ് ഡയറക്ടർ ജയദീപ് ഭരത്ജി തുടങ്ങിയവർ സംസാരിച്ചു.

ആഷ്‌ലി കുര്യൻ, റിയാസ് ഇബ്രാഹിം, ദേവൻ പാലോട്, വിജിന സന്തോഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ, സമാജം അംഗങ്ങളുടെ നൃത്ത പരിപാടികൾ എന്നിവ നടന്നു.