തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ സൗത്ത് സോൺ സഹോദയ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന കലോത്സവം-'സിന്റില്ല 22' ആഗസ്റ്റ് 25 മുതൽ 27 വരെ തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. 155 ഇനങ്ങളിലായി 6000നുമേൽ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 17 വേദികളിലായാണ് കലോത്സവം. 25ന് രാവിലെ 8.30ന് സൂര്യ കൃഷ്ണമൂർത്തി കലോത്സവം ഉദ്‌ഘാടനം ചെയ്യും.സൗത്ത് സോൺ സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഫാ.ബിനോ പട്ടർക്കളം സി.എം.ഐ അദ്ധ്യക്ഷത വഹിക്കും. 25ന് നഗരസഭാ കൗൺസിലർ ഡി.ശിവൻകുട്ടിയും 26ന് മന്ത്രി ആന്റണി രാജുവും 27ന് സിനിമ-സീരിയൽ താരം ധന്യ മേരി വർഗീസും മുഖ്യാതിഥികളായിരിക്കും.