വർക്കല: ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശോത്സവം ട്രസ്റ്റിന് കീഴിൽ വർക്കലയിൽ ഗണേശ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങുകളുടെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സ്വാമി വിശാലാനന്ദ,വർക്കല മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സുദർശിനി, അജി എസ്‌.ആർ.എം എന്നിവർ നേതൃത്വം നൽകി. ഗണേശോത്സവ ട്രസ്റ്റ് വർക്കല മേഖല ഭാരവാഹികളായ ചെയർമാൻ സി.എ.ഗിരിരാജ്, പ്രസിഡന്റ് ശരണ്യ സുരേഷ്, ജനറൽ കൺവീനർ ഡോ.ഗണേഷ് ബാബു, വർക്കല സബേശൻ, സന്തോഷ് വർക്കല, അനിൽ പുഞ്ചിരി, സുരേഷ് ഉത്തമൻ, അഡ്വ. എസ്. രാജീവ്, ശശിധരൻ പുത്തൻചന്ത, ഷിനു ശശിധരൻ പുത്തൻചന്ത, അജിത് സിംഗ്, അനിൽ കൊട്ടാരത്തിൽ, അയിരൂർ ഉദയൻ, സജീവ് അഞ്ചുമൂർത്തി, ഉദയൻ ചാവടിമുക്ക്, സ്വപ്ന സുരേഷ്, രജിനാ, വക്കം ഗണേശോത്സവ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.