കല്ലമ്പലം: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കരവാരം പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. ആറ്റിങ്ങൽ മുൻ എം.എൽ.എയും തിരുവനന്തപുരം സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരിജ സ്വാഗതവും സലീന ചന്ദ്രൻ നന്ദിയും പറഞ്ഞു. കെ. സുഭാഷ്, എം.കെ. രാധാകൃഷ്ണൻ,എസ്.എം. റഫീഖ്, പി. കൊച്ചനിയൻ, ലോകേഷ്, സജീർ രാജകുമാരി, ഫാൻസി വിഷ്ണു, ബൈജു, കെ. ബേബി എന്നിവർ പങ്കെടുത്തു.