തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ നടന്നു. കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ടി.ജി.നാരായണൻ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി പാച്ചല്ലൂർ മാധവൻ (പ്രസിഡന്റ്), ഹരികുമാർ (സെക്രട്ടറി), അനിൽകുമാർ (വൈസ് പ്രസിഡന്റ്), ശ്രീപ്രസാദ്‌ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുമിത്ര, ജില്ലാ സെക്രട്ടറി മഞ്ജു, കമ്മിറ്റി അംഗങ്ങളായ ഫിലോ, പ്രവീണ എന്നിവർ പങ്കെടുത്തു.