
വക്കം: മണനാക്ക് പാണന്റെ മുക്കിൽ കർഷകമിത്രത്തിന്റെ ഉദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രാധിക പ്രദീപ്, ഡോ. കമലാസനൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ്, ജെ.സലിം, പഞ്ചമം സുരേഷ്, ഷിബു കടയ്ക്കാവൂർ, കെ.ആർ. അനിൽ ദത്ത് തുടങ്ങിയവർ സംസാരിച്ചു. കർഷകമിത്രം കൺവീനർ ആർ. അനിൽകുമാർ സ്വാഗതം പറഞ്ഞു.