ആറ്റിങ്ങൽ:എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭജനമഠം ഹാളിൽ രക്ത ദാനക്യാമ്പ് നടന്നു. 50 പ്രവർത്തകർ രക്തം നൽകി.ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു,മണ്ഡലം കമ്മിറ്റി അംഗം കെ.ജി രാധാകൃഷ്ണപിള്ള,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു,ജില്ലാ പ്രസിഡന്റ് പി.എസ്.ആന്റസ്,മണ്ഡലം പ്രസിഡന്റ് അക്ഷയ്.ആർ എന്നിവർ നേതൃത്വം നൽകി.മണ്ഡലം പ്രസിഡന്റ് നവീൻ വി.എം,ആർ.രഞ്ജിത്ത്,ഗോകുൽ കൃഷ്ണൻ,ഗോപിചന്ദ്,ഗോകുൽ,ആരോമൽ കെ.ജി, അനന്തു,എസ് .എസ്,ദർശന എന്നിവർ പങ്കെടുത്തു.