
പൂവാർ: ഇരുമ്പിൽ സി.എസ്.ഐ ചർച്ചിന്റെ 165-ാം സഭാ ദിനാഘോഷത്തിന് തുടക്കമായി. 28ന് സമാപിക്കും. മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ് നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനവും, ശിലാഫലക പ്രതിഷ്ഠയും, അൽത്താര ചുമർചിത്ര സമർപ്പണവും നിർവഹിച്ചു. ജോൺ ഇവാൻസിന്റെ അദ്ധ്യക്ഷതയിൽ വിവിധ മേഖലകളിൽ വിജയിച്ചവരെ അനുമോദിച്ചു.മഹായിടവക സ്ത്രീ ജനസഖ്യം സെക്രട്ടറി ധന്യാ ജോസ് വിജയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി ലിവിൻസ് കുമാർ, ടി.എ. ആദർശ്, ആർ.ജയരാജ് എന്നിവർ സംസാരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ കൽകുരിശ് പ്രതിഷ്ഠ, വാർഡ് കൺവെൻഷൻ, നേത്ര പരിശോധനാ ക്യാമ്പ്,ഗാനവിരുന്ന്,സർഗ സന്ധ്യ, സഭാദിന കൺവെൻഷൻ എന്നിവ നടക്കും. കൺവെൻഷനിൽ അജിത് കുമാർ ആത്മീയപ്രഭാഷണം നടത്തും.സമാപന സമ്മേളനം സി.എസ്.ഐ കൊല്ലം - കൊട്ടാരക്കര മഹായിടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് ആശീർവദിക്കും.