
തിരുവനന്തപുരം: റേഷൻ കടകളിലൂടെയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ഓരോ കാർഡുകൾക്കും അനുവദിച്ച തീയതികളിലേ കിറ്റ് ലഭിക്കൂ. സെപ്തംബർ മൂന്നു വരെ അവരവരുടെ റേഷൻ കടകളിൽ നിന്നേ കിറ്റ് കൈപ്പറ്റാനാകൂ. എന്നാൽ സെപ്തംബർ നാലു മുതൽ ഏഴുവരെ കാർഡുടമകൾക്ക് ഇഷ്ടമുള്ള കടയിൽ നിന്ന് കിറ്റ് വാങ്ങാം. ഏഴിന് ശേഷം വിതരണമുണ്ടാകില്ല.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സെപ്തംബർ 4ന് റേഷൻ കടകൾ പ്രവർത്തിക്കുമെന്നും പകരം 16ന് അവധി നൽകുമെന്നും മന്ത്രി അനിൽ അറിയിച്ചു.
കാർഡ്.......................വിതരണ തീയതി
മഞ്ഞ.................... ഇന്നും നാളെയും
പിങ്ക്.....................25, 26, 27
നീല.................... 29, 30, 31
വെള്ള.................സെപ്തംബർ 1, 2, 3
വാങ്ങാൻ കഴിയാത്തവർക്ക് (പോർട്ടബിൾ സംവിധാനത്തോടെ)- 4, 5, 6, 7
ഊരുകളിൽ വാതിൽപ്പടി വിതരണം
ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റുകൾ വാതിൽപ്പടിയായി എത്തിക്കും.
മഞ്ഞ കാർഡുടമകൾക്ക് ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ
മുൻഗണനേതര കാർഡുടമകൾക്ക് 10 കിലോ അരി 10.90 രൂപ നിരക്കിൽ