വെള്ളറട: മലയോര മേഖലയിലെ റോഡുവക്കുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. ഹോട്ടലുകളിലെയും വീടുകളിലെയും കശാപ്പുാലകളുടെയും മാലിന്യങ്ങൾ ചാക്കുകളിലും വലിയപ്ലാസ്റ്റിക്ക് കവറുകളിലും നിറച്ച് റോഡുവക്കുകളിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ നിക്ഷേപിക്കുന്ന സംഘം സജീവമാണ്. കുന്നത്തുകാൽ, വെള്ളറട, ആര്യങ്കോട് പഞ്ചായത്തുകളിൽ വ്യാപകമായി ഇത്തരത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കുന്നു. നെടുമങ്ങാട്, കന്യാകുമാരി റോഡിൽ കടുക്കറ മുതൽ കത്തിപ്പാറവരെയുള്ള ഭാഗത്ത് നിരവധി ചാക്ക് മാലിന്യങ്ങളാണ് നിക്ഷേപിച്ചിരിക്കുന്നത്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കുടയാൽ കട്ടച്ചൽവിള കോട്ടുക്കോണം റോഡിലും മാലിന്യ നിക്ഷേപം പതിവാണ്. രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചുപോവുകയാണ് പതിവ്.