1

പൂവാർ:അരുമാനൂർ തോപ്പുവിളാകം കുറ്റിമാവുനിന്ന വീട്ടിൽ സി.പി.എം നേതാവ് കെ.എസ്.ആനന്ദൻ വാഹനാപകടത്തെ തുടർന്ന് മരിച്ചതിന്റെ നാലാംനാൾ മകൾ ശാന്തി വിജയഭാരതി (53, സാമൂഹ്യ ക്ഷേമ വകുപ്പ് ) നിര്യാതയായി.നേമം തുണ്ടുവിളാകത്ത് വീട്ടിൽ രവീന്ദ്രൻ നായരുടെ (കെ.എസ്.ആർ.ടി.സി) ഭാര്യയാണ്. ഉദരസംബന്ധമായ അസുഖംകാരണം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മകളെ അച്ഛന്റെ മരണ വിവരം അറിയിച്ചിരുന്നില്ല. മക്കൾ:വിഷ്ണു നാരായൺ, ആര്യ നാരായൺ. അരുമാനൂർ തോപ്പു വിളാകത്ത് വീട്ടിൽ അച്ഛൻ ആനന്ദന്റെ കുഴിമാടത്തിനരികിൽ തന്നെ ശാന്തി വിജയഭാരതിയേയും സംസ്കരിച്ചു.