vld-1

വെള്ളറട:പെരുങ്കടവിള ബ്ളോക്ക് ഓഫീസ് പടിക്കൽ ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പെരുങ്കടവിള ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സർക്കാരിന്റെ ഒത്താശയോടുകൂടി ലേബ‌ർ കോൺട്രാക്ടേഴ്സ് സൊസൈറ്റികൾക്ക് നൽകി വരുന്ന 10 ശതമാനം റിലാക്സേഷൻ ബെനിഫിറ്റും അഞ്ചുലക്ഷം രൂപയ്ക്ക് താഴെവരുന്ന മരാമത്ത് പണികളും ഈ ടെണ്ടറിൽ ഉൾപ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്.എ.കെ.ജി.സി.എ സംസ്ഥാന കമ്മറ്റി അംഗം അമ്പൂരി ചന്ദ്ര കുമാർ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പ്രസിഡന്റ് മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.സൂരജ് കുമാർ,​ജി.മോഹൻ കുമാർ,​ജോസ്,​കൃഷ്ണൻകുട്ടി കുറ്റിയായണിക്കാട്,​കോമളൻ,​ബൈജു മൈലച്ചൽ,​സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.