തിരുവനന്തപുരം:ജില്ലയിൽ അനുവദിക്കപ്പെട്ട 4 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതികളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള 60 വയസ് കവിയാത്തവരായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ഉൾപ്പെടുന്ന പൊലീസ് സ്‌റ്റേഷന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും രേഖകളുടെ പകർപ്പും സഹിതം 30 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കണം.വിലാസം:സീനിയർ സൂപ്രണ്ട്,സ്യൂട്ട് സെക്ഷൻ,കളക്ടറേറ്റ്,സിവിൽ സ്റ്റേഷൻ,കുടപ്പനക്കുന്ന്,തിരുവനന്തപുരം 695043.