
തിരുവനന്തപുരം: ഓണക്കിറ്റിലേക്കുള്ള ശർക്കരവരട്ടിയും ചിപ്‌സുമുൾപ്പെടെ 61.19 ലക്ഷം പായ്‌ക്കറ്റുകൾക്കായി കുടുംബശ്രീക്ക് സപ്ലൈകോയിൽ നിന്ന് 18.51 കോടി രൂപയുടെ ഓർഡർ ലഭിച്ചു 42.44 ലക്ഷം പായ്‌ക്കറ്റുകളുടെ വിതരണം പൂർത്തിയായി. ബാക്കിയുള്ള 18.75 ലക്ഷം പായ്‌ക്കറ്റുകൾ ഉടൻ വിതരണം ചെയ്യും.
സപ്ളൈകോയുടെ 56 ഡിപ്പോകളിലുള്ള ശർക്കരവരട്ടിയും ചിപ്സും തീരുന്ന മുറയ്ക്ക് കുടുംബശ്രീ വീണ്ടുമെത്തിക്കും.
സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് ഉത്പന്ന നിർമ്മാണവും വിതരണവും. അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗത്തിലെ നാല് യൂണിറ്റുകളും ഇത്തവണ ഉത്പന്ന നിർമ്മാണത്തിൽ സജീവമാണ്. നൂറു ഗ്രാം വീതമുള്ള പായ്‌ക്കറ്റ് ഒന്നിന് ജി.എസ്.ടിയുൾപ്പെടെ 30.24 രൂപ സംരംഭകർക്ക് ലഭിക്കും.