dharn

നെടുമങ്ങാട്:ഗവൺമെന്റ് കരാറുകാർ നെടുമങ്ങാട് തലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി.ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റികൾക്ക് പത്തു ശതമാനം ഇളവ് നൽകുന്നത് അവസാനിപ്പിക്കുക,അഞ്ച് ലക്ഷം രൂപ വരെയുള്ള ടെൻഡരുകളെ ഇ-ടെൻഡറിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ തലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് തലൂക്ക് ഓഫിസിന് മുന്നിൽ ധർണ നടത്തിയത്.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഇ.അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.എ.മുഹമ്മദ്‌ സലിം,ജി.മോഹൻകുമാർ,ഹരിലാൽ,ഷഹീദ്,ബിനു,കുമാരൻ,അയൂബ് ഖാൻ,അനിൽകുമാർ,നിസാറുദീൻ എന്നിവർ സംസാരിച്ചു.