
തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ സി.ബിസി.എസ്.എസ് ബി.എ/ ബി.എസ്.സി/ ബി.കോം (മേഴ്സി ചാൻസ് 2014, 2015, 2016 അഡ്മിഷൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം.
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി(റഗുലർ - 2020 സ്കീം, സപ്ലിമെന്ററി & മേഴ്സി ചാൻസ്- 2011 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 25 ന് തുടങ്ങുന്ന ബി.എസ്സി ആനുവൽ സ്കീം പാർട്ട് I & II ആഗസ്റ്റ് സെഷൻ (കംബയ്ൻഡ് സെഷൻ ഒഫ് സെപ്തംബർ 2021 & മെയ് 2022) പരീക്ഷാടൈംടേബിളും പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റവും വെബ്സൈറ്റിൽ.
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒരു വർഷത്തെ കരാർ നിയമനം നടത്തും. വൈറോളജി, മോളിക്യുലർ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോടെക്നോളജി വിഷയങ്ങളിൽ പിജിയും പ്രമുഖ മോളിക്യുലാർ ബയോളജി ലാബിൽ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 35,000രൂപയാണ് വേതനം.
ജനനതീയതി, വിദ്യാഭ്യാസം, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ആഗസ്റ്റ് 31ന് വൈകിട്ട് മൂന്നിന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇമെയിൽ വഴിയോ, നേരിട്ടോ നൽകണം.
പ്രിന്റിംഗ് ടെക്നോളജി പരീക്ഷ
തിരപവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന പ്രിന്റിംഗ് ടെക്നോളജി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.tekerala.org വെബ്സൈറ്റിൽ.
ഐ.ടി.ഐ പ്രവേശനം
ചുള്ളിമാനൂർ: ചുള്ളിമാനൂർ ബി.വി.ഡി.എം പ്രൈവറ്റ് ഐ.ടി.ഐയിൽ ഡി/സിവിൽ, ഇലക്ട്രീഷ്യൻ, എം.എം.വി, മെക്ക്/ഡീസൽട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തും. സെപ്തംബർ ഒന്നുമുതലാണ് ക്ളാസ്. പത്താം ക്ളാസ്, പ്ളസ്ടു ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. ഫോൺ: 94961 85677
എം.ടെക് കോഴ്സ്
തിരുവനന്തപുരം: ബാർട്ടൻഹിൽ എൻജിനീയറിംഗ് കോളേജിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ഐ.ഐ.ടികളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്ലേഷണൽ എൻജിനീയറിംഗ് എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ,ബി.ടെക് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. ഐ.ഐ.ടി,എൻ.ഐ.ടികളിൽ ഇന്റേൺഷിപ്പും ചെയ്യാം. സർക്കാർ ജോലി ഉള്ളവർക്ക് സീറ്ര് റിസർവേഷനുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ബാധകമാണ്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ സ്കോളർഷിപ്പ് ലഭിക്കും. അവസാന തീയതി 31. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in. ഫോൺ: 7736136161, 9995527866,9995527865.
പത്താം ക്ളാസിന് ശേഷം പഠിക്കാത്തവർക്ക്
ഡി-വോക്ക് പ്രോഗ്രാം
തിരുവനന്തപുരം: പത്താം ക്ലാസിനുശേഷം തുടർപഠനം നടത്താത്ത വിദ്യാർത്ഥികൾക്ക് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരത്തോടെ ഗവ. പോളിടെക്നിക്കുകളിൽ നടത്തുന്ന മൂന്ന് വർഷ ഡി-വോക്ക് പ്രോഗ്രാമിൽ പ്രവേശനം തുടങ്ങി.
ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ്, നാട്ടകം ഗവ. പോളിടെക്നിക് കോളേജ്, പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജ്, ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജ് , തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലാണ് കോഴ്സുകൾ.
ആട്ടോമൊബൈൽ സർവീസ് ടെക്നീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളാണ്. https://polyadmission.org വഴി അപേക്ഷിക്കാം.
ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകണം
തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ച ഭിന്നശേഷി വിഭാഗത്തിലുള്ളവർ അവരുടെ ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ 27ന് വൈകിട്ട് മൂന്നിനകം അപ്ലോഡ് ചെയ്യണം.
മെഡിസെപ്:
പരിശീലനം നൽകും
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയിലുള്ള ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ പരിശീലനം നൽകും. ആലപ്പുഴ,തൃശൂർ ജില്ലകളിൽ 23നും കോട്ടയം,പാലക്കാട് ജില്ലകളിൽ 24നും ഇടുക്കി,വയനാട് ജില്ലകളിൽ 25നും മലപ്പുറത്ത് 26നും തിരുവനന്തപുരത്ത് 27നും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 29നും കൊല്ലം, കാസർകോട് ജില്ലകളിൽ 30നും കോഴിക്കോട് സെപ്തംബർ ഒന്നിനുമാണ് പരിശീലനം.