p

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റ് ആർ.ടി ഓഫീസുകളിലും സബ് ആർ.ടി ഓഫീസുകളിലും പുനരാരംഭിച്ചു. കൊവിഡ് കാലത്ത് ഈ പരീക്ഷ ഓൺലൈനാക്കിയപ്പോൾ വ്യാപകക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും ഓഫീസുകളിലേക്ക് മാറ്റിയത്. ആർ.ടി ഓഫിസുകളിൽ 90 പേർക്കും സബ് ആർടി ഓഫിസുകളിൽ 46– 60 പേർക്കും പരീക്ഷയെഴുതാൻ സംവിധാനമൊരുക്കി.