തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ.വി.കെ.സുകുമാരൻ നായരുടെ ജന്മശതാബ്ദിയാഘോഷം ഇന്ന് രാവിലെ 11.30ന് സർവകലാശാല സെനറ്റ് ചേംബറിൽ നടക്കും. കേരള സർവകലാശാല വി.സി ഡോ.വി.പി.മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ഡോ.പി.ജെ.അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ചേഞ്ചിംഗ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഇന്ത്യൻ ഇംപെറേറ്റീവ്സ് ആൻഡ് കമന്റ്സ് എന്ന പുസ്തകം ചടങ്ങിൽ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പ്രകാശനം ചെയ്യും.ഡോ.ബി.വിവേകാനന്ദൻ,ഡോ.ടി.പിശങ്കരൻകുട്ടി നായർ,മധു നായർ, ഡോ.ആർ.കെ.സുരേഷ്‌കുമാർ, ഡോ.ജി.ജയകുമാർ,ഡോ.കെ.മോഹൻകുമാർ,ഡോ.പി.സുകുമാരൻ നായർ,ഡോ.അരുൺ കുമാർ,പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ ഡോ.ജോസുകുട്ടി സി.എ തുടങ്ങിയവർ സംസാരിക്കും.