
കയ്പമംഗലം: ഹാഷിഷ് ഓയിലുമായി യുവാവിനെ കയ്പമംഗലം പൊലീസ് പിടികൂടി. എടവിലങ്ങ് സ്വദേശിയായ പുളിപ്പറമ്പിൽ ശിവരാജിനെ (25) ആണ് കയ്പമംഗലം എസ്.ഐ: കെ.എസ്. സുബീഷ് മോനും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ പെരിഞ്ഞനം സുജിത് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെയാണ് രണ്ടു ഗ്രാം ഹാഷിഷ് ഓയിൽ ശിവരാജിൽ നിന്നും കണ്ടെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.