തിരുവനന്തപുരം:കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ കുറിച്ചുള്ള ഗവർണറുടെ വെളിപ്പെടുത്തൽ അഭ്യസ്തവിദ്യരായ വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ മൂവ്‌മെന്റ് യോഗം.പ്രസിഡന്റ് ഡി.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി അഡ്വ.കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അബ്ദുൾ ഹക്ക്, ട്രഷറർ ഹരി,ജി.പരമേശ്വരൻ നായർ, വി.മധുസൂദനൻ, വി.ബാലകൃഷ്ണൻ,സി.കെ.രവീന്ദ്രൻ, നെയ്യാറ്റിൻകര മുരളി,ഡി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.