
തിരുവനന്തപുരം: ഓണക്കാലത്ത് വിപണി വിലയിൽ നിന്ന് 20 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാം. നന്ദാവനം എ.ആർ. ക്യാമ്പിന് എതിർ വശത്തെ പൊലീസ് സഹകരണ സംഘം സൂപ്പർ ബസാറിൽ നിന്ന്.
ഉപ്പു മുതൽ ഡബിൾ ഡോർ ഫ്രിഡ്ജ് വരെ സൂപ്പർ വിലക്കുറവിൽ ലഭ്യം ഇത് ഓണത്തിനു മാത്രമല്ല സ്ഥിരം സംവിധാനമാണ്. ഗൃഹോപകരണങ്ങൾ, പ്രൊവിഷൻ സാധനങ്ങൾ, ഇലക്ട്രിക്- ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കംപ്യൂട്ടർ, സ്കൂൾ സ്റ്റേഷനറി തുടങ്ങി ബേബി പ്രോഡക്ടുകളും പെറ്റ്സ് ഫുഡും വരെ മൂന്നു നിലകളിലായുള്ള ബസാറിലുണ്ട്. പ്രൊവിഷൻ സാധനങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെയാണ് വിലക്കുറവ്. ഇലക്ട്രോണിക് സാധനങ്ങൾക്ക് 50 മുതൽ 65 ശതമാനം വരെയും..ഇ.എം.ഐ സൗകര്യവുമുണ്ട്. വേനലവധിക്കാലത്ത് സ്കൂൾ സ്റ്റേഷനറികൾ ഉൾപ്പെടുത്തിയുള്ള സ്കൂൾ ബസാർ വിജയിച്ചതാണ് സ്ഥിരം സംരംഭത്തിലേക്ക് സംഘത്തെ നയിച്ചത്. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തനം.
 സാധനം, വിപണിവില, ബസാറിലെ വില
വെളിച്ചെണ്ണ (ഒരുകിലോ)- 220 -170
സുലേഖ (അഞ്ച് കിലോ) -275 -212
പവിഴം വടി അരി (അഞ്ച് കിലോ)- 379- 286
ഉഴുന്ന് (ഒരുകിലോ) -130 -124
ചെറുപയർ (ഒരു കിലോ) -170- 163
മല്ലി (അരക്കിലോ)- 87 -73
മുളക് (അരക്കിലോ) -170 -164
സാമ്പാർ പരിപ്പ് (അരക്കിലോ)- 65- 60
വൻപയർ (ഒരു കിലോ)- 142 -92
വെള്ളക്കടല (അരക്കിലോ) -70- 63
പഞ്ചസാര (ഒരു കിലോ-) 45- 41