
വെള്ളറട: ഡി.സി.സി മെമ്പറും ഐ. എൻ. റ്റി.സി.യു മേഖലാ പ്രസിഡന്റും ജമാഅത്ത് കൗൺസിൽ പാറശ്ശാല മണ്ഡലം പ്രസിഡന്റുമായ കുടപ്പനമൂട് ഹനീഫ (72) നിര്യാതനായി. കുടപ്പനമൂട് പി വി ഹൗസിൽ പരേതരായ പീരു മുഹമ്മതിന്റെയും ആമിന ബീവിയുടെയും മകനാണ് .ഭാര്യ ജമീല ബീവി.മക്കൾ:നജീബ് ദുബായ്,നവാസ് ദുബായ്.മരുമക്കൾ:
ജുനൈദാ നജീബ്,സബിദ നവാസ്. ഹനീഫയുടെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ,മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, ശശി തരൂർ എം.പി,എം എൽ എമാരായ സി. കെ. ഹരീന്ദ്രൻ, കെ .ആൻസലൻ, എം. വിൻസന്റ് ,ഡിസിസി പ്രസിഡന്റ് പാലോട് രവി, കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ തുടങ്ങിയവർ അനുശോചിച്ചു.