pension

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്ന കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 2,100 കോടി രൂപ സർക്കാർ നൽകി. പെൻഷൻ വിതരണത്തിന് വായ്പയെടുത്ത് നൽകുന്ന കമ്പനിയാണിത്. ഇൗ വായ്‌പകൾ സർക്കാരിന്റെ പാെതുവായ്‌പാ കണക്കിൽ വരുമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് വായ്പയെടുക്കാൻ നിൽക്കാതെ സർക്കാർ ഖജനാവിൽ നിന്നുതന്നെ പണം അനുവദിച്ചത്. ഒാണം പ്രമാണിച്ച് സംസ്ഥാനത്തെ 52ലക്ഷം സാമൂഹ്യസുരക്ഷപെൻഷൻകാർക്ക് രണ്ടുമാസത്തെ പെൻഷൻ തുകയാണ് ഒരുമിച്ച് നൽകുക.ഇതിനാണ് തുക അനുവദിച്ചത്.