
തിരുവനന്തപുരം:എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റണമെന്നും ജീവനക്കാർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര എംപ്ലോയീസ് യൂണിയൻ പ്രതിഷേധ ധർണ നടത്തി.യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എസ്.എ.സുന്ദർ ഉദ്ഘാടനം ചെയ്തു.യൂണിയൻ രക്ഷാധികാരി തകിടി കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ പ്രസിഡന്റ് അഡ്വ.ആർ.എസ്.വിജയ് മോഹൻ,സെക്രട്ടറിമാരായ കെ.എസ്.ബാബു രാജൻ,ടി.ആർ.അജയകുമാർ,കെ.എസ്.അനിൽകുമാർ,ജി.കെ.ശങ്കർ,അയ്യപ്പൻ,സമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.സി.ഐ.ടി.യു ചാല ഏരിയാ സെക്രട്ടറി എൻ.സുന്ദരം പിള്ള സമാപന യോഗം ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ചാല ഏരിയാ പ്രസിഡന്റ് വി.സുന്ദർ,ട്രഷറർ കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.