rain

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. മദ്ധ്യ,വടക്കൻ ജില്ലകളിൽ കൂടുതൽ മഴയും തെക്കൻ ജില്ലകളിൽ ഇടവിട്ട മഴയും ലഭിക്കും. മഴ കാരണം ഇന്ന് കോട്ടയം,​എറണാകുളം,​ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള,​ ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.