biju-prabhakar

തിരുവനന്തപുരം: പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ഗതാഗത വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി.പകരം ,ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന് വകുപ്പിന്റെ പൂർണചുമതല നൽകി സർക്കാർ ഉത്തരവിറക്കി.

പൊതുഭരണം കൂടാതെ വനം,​വന്യജീവി,​ ഊർജ്ജ വകുപ്പുകളുടെ ചുമതലയും ജ്യോതിലാൽ വഹിക്കും. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിന് ടാക്സസ് (എക്സൈസ്)​,​ പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ അധികച്ചുമതല നൽകി. ആഭ്യന്തര,​ വിജിലൻൻസ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വേണുവിന് ഇൻഫർമേഷൻ ആൻഡ് പി.ആർ.ഡിയുടെയും ,വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്‌ക്ക് കശുഅണ്ടി വകുപ്പിന്റെയും, എ.പി.എം മുഹമ്മദ് ഹനീഷിന് കയർ വകുപ്പിന്റെയും അധികച്ചുമതല നൽകി. ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജുവിനെ സ്ഥാനക്കയറ്റം നൽകി തുറമുഖ സെക്രട്ടറിയായി നിയമിച്ചു. സൈനികക്ഷേമ,​ റവന്യൂ (ദേവസ്വം)​ വകുപ്പുകളുടെ അധികച്ചുമതലയും നൽകി.