excise

പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് യാതൊരു രേഖകളുമില്ലാതെ വോൾവോ ബസിൽ കടത്തിയ 45 ലക്ഷം രൂപ അമരവിള എക്സൈസ് സംഘം പിടിച്ചെടുത്തു. ദേശീയപാതയിൽ ഇന്നലെ രാവിലെ കൊറ്റാമത്ത് നടന്ന വാഹന പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. ബസിലെ യാത്രക്കാരനായ രാജസ്ഥാൻ ബികാനീർ ജില്ലയിൽ ദുൻഗാർഗ്‌ വില്ലേജിൽ പാർസർ അമ്പലത്തിന് സമീപം താമസിക്കുന്ന രാമാനന്ദ് പാണ്ഡ്യനിൽ (31) നിന്നാണ് പണം പിടിച്ചെടുത്തത്.

ചെന്നൈയിലെ ഒരാളുടെ പക്കൽ നിന്ന് വാങ്ങിയ പണം തിരുവനന്തപുരത്ത് കൊണ്ട് വരവേയാണ് പിടിയിലായത്.പ്രതിയെയും പിടിച്ചെടുത്ത തുകയും പാറശാല പൊലീസിന് കൈമാറി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അമരവിള എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വി.എ. വിനോജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.ബിനോയ്‌, പ്രിവന്റീവ് ഓഫീസർമാരായ ഡി.കെ.ജസ്റ്റിൻരാജ്, ബി.സി.സുധീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു.വി, നിഷാന്ത്.എ.എസ് എന്നിവരടങ്ങുന്ന സംഘമാണ് കള്ളപ്പണം പിടിച്ചെടുത്തത്.