
പാറശാല: തമിഴ്നാട് മനോമണി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി മൈക്രോബയോളജിയിൽ റാങ്ക് നേടിയ എസ്.എൻ.ഡി.പി യോഗം ടൗൺശാഖാ അംഗങ്ങളായ പാറശാല നന്ദനത്തിൽ ഷാജിയുടെയും ശ്രീജയുടെയും മകളായ ചന്ദന എസ്.എസിനെ പാറശാല യൂണിയൻ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ ചന്ദനയെ പൊന്നാട ചാർത്തിയും മെമ്മന്റോ നൽകിയാണ് അനുമോദിച്ചത്.യൂണിയൻ കൗൺസിലർമാരായ കൊറ്റാമം ഗോപകുമാർ, നെടുവാൻവിള ശിവപ്രസാദ്,പാറശാല ശാഖ പ്രസിഡന്റ് ജി.പ്രമോദ്,യൂണിയൻ ഭാരവാഹികളായ അഡ്വ.കൊറ്റാമം ജയകുമാർ,മഞ്ചവിളാകം ബാബു,പനന്തടിക്കോണം ശാഖാ സെക്രട്ടറി ഷാജി,പാറശാല കമ്മിറ്റിയംഗം ബൈജു എന്നിവർ പങ്കെടുത്തു.