
തിരുവനന്തപുരം ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായി ദീപിക സുശീലനെ നിയമിച്ചു.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സംഘാടക മികവിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 2015ൽ ഐ.എഫ്.എഫ്.കെയുടെ പ്രോഗ്രാം മാനേജറും ദീപികയായിരുന്നു. ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ദീപികയാകും നയിക്കുക.