തിരുവനന്തപുരം: പൗഡിക്കോണം ലാൽ കൃഷ്ണ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സമ്മേളനം സെപ്തംബർ 2ന് വൈകിട്ട് 4ന് ലാൽകൃഷ്ണ ഓഡിറ്റോറിയത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് പ്രസിഡന്റ് പൗഡിക്കോണം രഘു അദ്ധ്യക്ഷത വഹിക്കും.വാവ സുരേഷിനെ കർമ്മശ്രേഷ്ഠ പുരസ്കാരം നൽകി ആദരിക്കും. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ആമ്പാടി സജിക്ക് മാനവ സേവാ പുരസ്കാരം സമ്മാനിക്കും.അവാർഡ് വിതരണവും ചികിത്സാ സഹായവിതരണവും എൻ.പീതാംബരകുറുപ്പ് നിർവഹിക്കും.കൗൺസിലർ അർച്ചന മണികണ്ഠൻ ഓണപ്പുടവ വിതരണം ചെയ്യും.സി.പി.എം പൗഡിക്കോണം ലോക്കൽ സെക്രട്ടറി അജിത്‌ലാൽ,​കോൺഗ്രസ് പൗഡിക്കോണം മണ്ഡലം പ്രസിഡന്റ് പൗഡിക്കോണം സനൽ,​ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വി.ജി.വിഷ്‌ണു,​ സി.പി.ഐ കഴക്കൂട്ടം ഏരിയ സെന്റർ മെമ്പർ സി.എ.നന്ദകുമാർ,​പൗഡിക്കോണം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ഹരികുമാർ,ലാൽകൃഷ്ണ സഹകരണ സംഘം വൈസ് പ്രസിഡന്റ് വി.കേശവൻകുട്ടി,​ ട്രസ്റ്റ് പ്രഥമ സെക്രട്ടറി എസ്.കെ.അജികുമാർ,​ട്രസ്റ്റ് സെക്രട്ടറി കെ.സോമൻ നായർ,​ പ്രസിഡന്റ് പൗഡിക്കോണം രഘു,​ജോയിന്റ് സെക്രട്ടറി ശ്രീരാഗ് തുടങ്ങിയവർ പങ്കെടുക്കും. ​