തിരുവനന്തപുരം:മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റും ഔവർ മെന്റേഴ്സും സംയുക്തമായി കെ-മാറ്റ് പരീക്ഷയ്‌ക്ക് ഏകദിന സൗജന്യ ക്രാഷ് കോഴ്സ് നടത്തും.25ന് രാവിലെ 9 മുതൽ 12.30 വരെ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള സി.ജി.പി കരിയർ അവന്യൂവിൽ (കെ.എസ്.എഫ്.ഇ ബിൽഡിംഗ് തേർഡ് ഫ്ളോർ , രമ പ്ളാസ) ആണ് ക്ലാസുകൾ. താത്പര്യമുള്ളവർ https//forms.gle/raYYHIYSWiJNi 8X6A എന്ന ലിങ്കിലോ 9946057222, 9847425550, 9946149222 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.