തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ വ്യാപാരിവ്യവസായി കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ യോഗം മുതിർന്ന കോൺഗ്രസ് നേതാവ് എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ദിലീപ് പൂന്തുറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ജഗനൃ ജയകുമാർ,സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ,സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനോയ് ഷാനൂർ,സംസ്ഥാന സെക്രട്ടറി ചേന്തി അനിൽ,യുവജന വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷമീർ,ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ചേന്തി,വനിതാ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.അനുശ്രീ,ജില്ലാ ട്രഷറർ ഉളളൂർ ജോൺസൺ,ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻനായർ, പൗഡിക്കോണം ഷാജഹാൻ,ഐ.എൻ.സി ശ്രീകാര്യം മണ്ഡലം പ്രസിഡണ്ട് ബോസ് ഇടവിള തുടങ്ങിയവർ പങ്കെടുത്തു.കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റായി സജി ഇടവിളയെയും ജനറൽ സെക്രട്ടറിയായി ഇടവക്കോട് അശോകനെയും ട്രഷററായി നസീറിനെയും തിരഞ്ഞെടുത്തു.