കല്ലമ്പലം: നാവായിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ),മാത്തമാറ്റിക്സ് (ജൂനിയർ),ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 25ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.