
കല്ലമ്പലം:കേന്ദ്രസർക്കാർ ഭരണത്തിൽ അസഹിഷ്ണുതയുള്ള ഭാരതീയരെ ഒറ്റക്കെട്ടായി നിർത്താൻ ലക്ഷ്യമിട്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ മുൻ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽഗാന്ധി എം.പി നടത്തുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് സെപ്റ്റംബർ 13ന് വൈകിട്ട് കല്ലമ്പലത്ത് സ്വീകരണം നൽകും. 14 ന് രാവിലെ 7.30 ന് കല്ലമ്പലം മുതൽ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെ ജാഥയിൽ പങ്കുകൊള്ളാൻ ആയിരക്കണക്കിനുപേരെ പങ്കെടുപ്പിക്കാൻ കോൺഗ്രസ് വർക്കല നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.കൺവെൻഷൻ മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ,കിളിമാനൂർ എൻ.സുദർശനൻ, ബി.ഷാലി, ഇ.റിഹാസ്, വർക്കല ഷിബു, നബീൽ കല്ലമ്പലം,എ.ജെ ജിഹാദ്, ബി.ധനപാലൻ, എൻ.സുഗന്ധി,എൻ.കെ.പി.സുഗതൻ,ചെമ്മരുതി ജയപ്രകാശ്,സി.രവീന്ദ്രൻ ഉണ്ണിത്താൻ,എം.ആർ. ജയകൃഷ്ണൻ,ഇടവ ജനാർദ്ദനൻ നായർ എന്നിവർ പങ്കെടുത്തു.