തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സർക്കാർ സേവനം വേഗത്തിലെത്തിക്കാൻ കമ്പ്യൂട്ടർ സഹായത്തോടെ പുതിയ സംവിധാനങ്ങൾ നടത്തുന്നവർക്ക് നൽകുന്ന അഞ്ചു ലക്ഷത്തിന്റെ ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻ പുരസ്ക്കാരങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12ന് ഐ.എം.ജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. 2018 മുതൽ മൂന്ന് വർഷത്തെ പുരസ്ക്കാരങ്ങളാണ് നൽകുക.
പബ്ളിക് സർവ്വീസ് ഡെലിവറി വിഭാഗത്തിൽ 2018ൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും 2019ൽ റെവന്യു ഇ പേയ്മെന്റും 2020ൽ കെ സ്വിഫ്റ്റും നേടി. പ്രൊസീജിയറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ 2018ൽ കേരള പൊലീസ് സൈബർ ഡോമും 2019ൽ കൈറ്റ് ഐ.ടി ക്ലബ്,ലിറ്റിൽ കൈറ്റിസ്,ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് എന്നിവയും നേടി. 'നമ്മുടെ കോഴിക്കോട്' സംവിധാനത്തിന് വികസനമേഖലയിലും എറണാകുളം മണീട് കുടുംബാരോഗ്യകേന്ദ്രം,കിലയുടെ 'മൂഡിൽ' ഓൺലൈൻ ലേണിങ് സംവിധാനം,ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റി എന്നിവയ്ക്ക് പ്രത്യേക പുരസ്ക്കാരങ്ങളുമുണ്ട്.