തിരുവനന്തപുരം: കാര്യവട്ടം ഗവ.കോളേജിൽ പ്രിൻസിപ്പലിനെ എസ്.എഫ്.ഐക്കാർ തടഞ്ഞുവച്ച സംഭവത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയതായി മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു. പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ട്. ആറ് വിദ്യാർത്ഥികളെ അറസ്റ്റുചെയ്‌ത് ജാമ്യത്തിൽ വിട്ടു.

പ്രതിഷേധം കാരണം കോളേജിലെ അദ്ധ്യയനം മുടങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പൊലീസിനെയടക്കം ആക്രമിച്ച ക്രിമിനലുകളെ കയറൂരി വിടരുതെന്നും സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.