കോവളം : കോർഡിനേഷൻ ഒഫ് തിരുവല്ലം മേഖല റസിഡന്റ്സ് അസോസിയേഷൻ,വിവിധ കലാകായിക സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2022 തിരുവല്ലം ഗ്രാമോത്സവം ഞായറാഴ്ച വൈകിട്ട് 4.30ന് മന്ത്രി വി.ശിവൻകുട്ടി തിരുവല്ലം ഗവ.എൽ. പി സ്കൂളിൽ ഉദ്ഘാടനം ചെയ്യും. സിട്രാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായിരിക്കും.സെക്രട്ടറി കരിങ്കട രാജൻ സ്വാഗതം പറയും. അലിയാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.എസ്. ഹരികുമാർ, ലയൺസ് ക്ലബ് ഒഫ് കോവളം പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ്,ജ്യോതിസ് സാംസ്കാരിക വേദി പ്രസിഡന്റ് കാലടി ജയചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി.സനൽകുമാർ കെ.ആർ. ഉണ്ണികൃഷ്ണൻ,കെ.എസ്. മധുസൂദനൻ നായർ,വാർഡ് കൗൺസിലർ സത്യവതി,പ്രമീള,പ്രദീപ് തിരുവല്ലം തുടങ്ങിയവർ സംസാരിക്കും.