തിരുവനന്തപുരം:ആനയറ മാർക്കറ്റ് അതോറിറ്റിയും വേൾഡ് മാർക്കറ്റ് ഷോപ്പ് ഓണേഴ്സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി “വേൾഡ് മാർക്കറ്റ് അഗ്രി എക്സ്പോ സംഘടിപ്പിക്കും.സെപ്തംബർ 5ന് വൈകിട്ട് 6ന് മന്ത്രി പി.പ്രസാദ് എക്സ്പോ ഉദ്‌ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 7ന് പ്രസീത ചാലക്കുടിയുടെ നാടൻ കലാമേളയും ഉണ്ടായിരിക്കും. കാർഷിക-കാർഷികേതര സ്ഥാപനങ്ങളുടെ വിപുലമായ ശേഖരമാണ് പ്രദർശനത്തിനെത്തുന്നത്. കാർഷിക ഉപകരണങ്ങൾ,​ യന്ത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.സെപ്തംബർ 6 മുതൽ 11 വരെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം. ദിവസവും ഓപ്പൺ സ്റ്റേജിൽ 7 മണിയോടെ കലാ സാംസ്കാരിക പരിപാടികൾ ആരംഭിക്കും. സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിനായി സംഘാടകരെ സമീപിക്കാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 7904969667. വാർത്താസമ്മേളനത്തിൽ റോസലിൻഡ്.ആർ.എസ്, ആനയറ ഷാജി, ശ്രീജിത്ത് നായർ, ഷാം റാഫി, രഞ്ജിത് എന്നിവർ പങ്കെടുത്തു.