പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്നേഹാദരവ് 30ന് രാവിലെ 11ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.

പാലോട് സി.ഐ പി. ഷാജിമോൻ, കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത്, സീനിയർ മാനേജർ ( മാർക്കറ്റിംഗ് ) വിമൽകുമാർ, ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ, വൃന്ദാവനം ഗ്രൂപ്പ് ചെയർമാൻ ഡോ. അജീഷ് വൃന്ദാവനം, കേരളകൗമുദി ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, ശിവ ഗ്രൂപ്പ് ചെയർമാൻ സുനിലാൽ, ദേവ ഗ്രൂപ്പ് എം.ഡി സുമേഷ്. എം, ലാൽ ക്രിയേഷൻസ് ഡയറക്ടർ എം.പി. പ്രമോദ് ലാൽ, കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ, എം.വി. ഷിജുമോൻ, കേരളകൗമുദി അസി.മാനേജർ (പരസ്യം) രാഹുൽ എന്നിവർ പങ്കെടുക്കും.