chikilsa

മുടപുരം:അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് കൈത്താങ്ങായി എ.ഐ.വൈ.എഫ്.മാസങ്ങൾക്ക് മുൻപ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയത്ത് ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യബസ് ജീവനക്കാരനായ ആനൂപ്പാറ പാറവിള വീട്ടിൽ ഉണ്ണികുട്ടന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ചികിത്സയ്ക്കായി 15ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉണ്ണിക്കുട്ടൻ ചികിത്സ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ച് എ.ഐ.വൈ.എഫ് ഉണ്ണികുട്ടന്റെ തുടർ ചികിത്സയ്ക്കായി നല്‍കിയത്.തുകയുടെ ചെക്ക് വി.ശശി എം.എൽ.എ ഉണ്ണിക്കുട്ടന്റെ മാതാപിതാക്കൾക്ക് കൈമാറി. യോഗത്തിൽ സി.പി.ഐ ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വാളക്കാട് എം.ഷാജി അദ്ധ്യക്ഷത വഹിച്ചു.