sti

കിളിമാനൂർ:ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മേഖലാ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ രാജാരവിവർമ്മ ആർട്ട് ഗ്യാലറി ഓഡിറ്റോറിയത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗവും ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റുമായ ചെറുനാരകം ജോണി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമനിധിയിലേക്കുള്ള അംഗങ്ങളെ ചേർക്കുന്നതിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ നിർവഹിച്ചു.ഒാൾ കേരളാ തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാധാമണി,ജില്ലാ നേതാക്കളായ കിളിമാനൂർ ബാബു,ഹക്കീനാബീവി.എ,സി.എസ്.ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജികുമാർ, കളിമാനൂർ മണ്ഡലം പ്രസിഡന്റ് സുധീർ,പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് സുജിത്,പഞ്ചായത്ത് മെമ്പർ സജികുമാർ,നിത്യാ റീഗൺ,തയ്യൽ തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസർ സജി.എസ്.രാജ് തുടങ്ങിയവർ സംസാരിച്ചു.