ആറ്റിങ്ങൽ : ജില്ലാ ടാക്സി ആൻഡ് ഓട്ടോറിക്ഷ തൊഴിലാളി കോൺഗ്രസ്‌ (ഐ.എൻ.ടി.യു.സി)​ അവനവഞ്ചേരി ഗ്രാമം യൂണിറ്റ് ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നൽകാൻ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം ഐ.എൻ.ടി.യു.സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത്‌ കുമാർ ഉദ്ഘടനം ചെയ്തു.യൂണിറ്റ് ഭാരവാഹികളായി വി.ആർ.രാജേഷ് (പ്രസിഡന്റ്‌ ),സുദർശനൻ.എസ് (സെക്രട്ടറി ),കെ.ശശി (വൈസ് പ്രസിഡന്റ്‌ ),സജീവ്.കെ (ജോയിന്റ് സെക്രട്ടറി ),വി.എസ്.ബിനുലാൽ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.കെ.കൃഷ്ണമൂർത്തി,എസ്. ശ്രീരംഗൻ,ശാസ്തവട്ടം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.