വർക്കല: പാളയംകുന്ന് എച്ച്.എസ്.എസിൽ നടന്ന സ്വാതന്ത്ര്യാമതം എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.സമദർശനം എന്ന വിഷയത്തിൽ വി.അജയകുമാർ,ദുരന്ത നിവാരണ പരിശീലനത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി.എസ്.അഖിൽ,ഗാന്ധി സ്മൃതിയിൽ ഡി.എസ്.രാജേഷ്,പ്രഥമ ശുശ്രൂഷ പരിശീലനത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.പ്രിൻസിപ്പൽ പി.ഷെർലി അദ്ധ്യക്ഷത വഹിച്ചു.ജി.എസ്.രാജേഷ്,പ്രോഗ്രാം ഓഫീസർ എസ്.എൻ.ഷാം,ബിജിത്ത് രാജേന്ദ്രൻ,എസ്.ആദർശ് എന്നിവർ പങ്കെടുത്തു.