
വർക്കല: നഗരസഭയിൽ വീടുകളിലേയും, സ്ഥാപനങ്ങളിലേയും അജൈവ മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നതിനായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം വർക്കല നഗരസഭയിൽ കേരളം മിഷൻ സ്റ്റേറ്റ് കോഓർഡിനേറ്റർ ഡോ.ടി.എൻ. സീമ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, ചലച്ചിത്ര സംവിധായകനും വർക്കല നഗരസഭ ശുചിത്വ അംബാസിഡറുമായ അരുൺ ഗോപി മുഖ്യാതിഥിയായിരുന്നു. പൈലറ്റ് വാർഡായി തിരഞ്ഞെടുത്ത പണയിൽ വാർഡിൽ വീടുകളിൽ ക്യൂആർ കോഡ് പതിപ്പിച്ച് വിവരശേഖരണം ആരംഭിച്ചു. വൈസ്ചെയർപേഴ്സൺ കുമാരി സുദർശിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വിജി.ആർ.വി, സജിനി മൻസാർ, ബീവിജാൻ,സി.അജയകുമാർ,നഗരസഭാ സെക്രട്ടറി സനൽകുമാർ ഡി.വി തുടങ്ങിയവർ പങ്കെടുത്തു.