തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം വഴുതക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കവി അയ്യപ്പപ്പണിക്കരുടെ അനുസ്മരണത്തിന്റെ ഭാഗമായി അയ്യപ്പപ്പണിക്കർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. കവിയുടെ വസതിയായ സരോവരത്തിൽ നടന്ന കാവ്യസന്ധ്യയിൽ ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.എൻ. മുരളി മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നാടക പ്രവർത്തകൻ പ്രൊഫ.അലിയാർ, കവി ഗിരീഷ് പുലിയൂർ,മുൻ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്, പ്രീയദാസ് ജി.മംഗലത്ത്,ജോസ് പുഴനാട്, എസ്.ശശിധരൻ,അനീഷ് വഴുതക്കാട്,സുനിൽ പരമേശ്വരൻ,ഷിജു ഏലിയാസ്,ഡോ.അരുൺമോഹൻ,രാജേശ്വരി ഇടപ്പഴഞ്ഞി,വിൻസെന്റ് പീറ്റർ എന്നിവർ പങ്കെടുത്തു.