
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2016 മേയ് 25 മുതൽ 2022 ആഗസ്റ്റ് 17 വരെ 7122.76 കോടി വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 5.97 ലക്ഷം പേർക്ക് ചികിത്സാ ധനസഹായമായി 1106.44 കോടിയും ഓഖി,പ്രളയം,കൊവിഡ്,മറ്റു വകുപ്പുകൾ വഴിയുള്ള സഹായം ഉൾപ്പെടെ 6541.16 കോടിയും വിതരണം ചെയ്തു. 2018ലെ പ്രളയദുരിതാശ്വാസ സഹായമായി 4342.37 കോടിയാണ് സമാഹരിച്ചത്. ഇതിൽ 4428.57 കോടി ചെലവഴിച്ചു. 495.25 കോടി ചെലവഴിക്കാൻ അനുമതി നൽകി. 11.18 കോടിയാണ് നീക്കിയിരുപ്പെന്നും മുഖ്യമന്ത്രി അറിയിച്ചു.