
തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ ആശുപത്രി ജീവനക്കാരൻ ഉടമയായ രോഗിക്ക് തിരികെ നൽകി.കൊല്ലം സ്വദേശി ധന്യയുടെ ആഭരണങ്ങളാണ് ബയോ കെമിസ്ട്രി ലാബിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് ഉദയന് കളഞ്ഞു കിട്ടിയത്. ചികിത്സയ്ക്കിടെ ധന്യ ധരിച്ചിരുന്ന ആഭരണങ്ങൾ ഭർത്താവിന് കൈമാറിയിരുന്നു. പഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ രക്തപരിശോധനാവേളയിൽ ബ്ലഡ് ബാങ്കിലെ ലാബ് കൗണ്ടറിൽ വച്ച് നഷ്‌ടമാവുകയായിരുന്നു. ഇന്നലെ രാവിലെ പഴ്സിന്റെ ഉടമയായ ധന്യയെ കണ്ടെത്തുകയും സെക്യൂരിറ്റി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ഉദയൻ പഴ്‌സ് കൈമാറുകയുമായിരുന്നു.